ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കാൻ ഒരുങ്ങി ആര്‍.ബി.ഐ. രണ്ട് ദിവസം നീണ്ട് നിന്ന മോണെറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്ത് കേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സി സംവിധാനം നടപ്പിലാക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബി.പി.കനുംഗോ അറിയിച്ചത്.
“വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ ഡിജിറ്റല്‍ കറന്‍സി സംവിധാനം നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ കറന്‍സിയുടെ ഇന്ത്യയിലെ സാദ്ധ്യത മനസിലാക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ കറന്‍സിയുടെ പ്രായോഗികത, അതിനുവേണ്ടി നടപ്പിലാക്കേണ്ട ചട്ടങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍, ഡിജിറ്റല്‍ കറന്‍സി ഉപകാരപ്രദമാണോ തുടങ്ങിയ കാര്യങ്ങളാകും സമിതി പരിശോധിക്കുക. ഡിജിറ്റല്‍ കറന്‍സി അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ കൊണ്ടുവരുന്നത് സമ്ബദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ബിറ്റോകോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്കെതിരെ നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ് ഇപ്പോഴും തുടരുമെന്നും” അദ്ദേഹം പറഞ്ഞു.
ഇത്തരം നിക്ഷേപങ്ങള്‍ ഒരു ആസ്തിയുടെ പിന്‍ബലവുമില്ലെന്നും വെറും ഊഹക്കച്ചവടത്തിലുണ്ടാകുന്ന മൂല്യം മാത്രമാണ് ഇവയുടേതെന്നും, കേന്ദ്ര ബാങ്കുകളുടെയും സര്‍ക്കാരുകളുടെയുമൊന്നും നിയന്ത്രണത്തിലല്ലാത്ത ഇത്തരം കറന്‍സികളില്‍ നിക്ഷേപം നടത്തരുതെന്നും ആര്‍.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Also read ;പുതിയ വായ്പാനയം പ്രഖ്യാപിച്ച് ആർബിഐ
Post Your Comments