കൊല്ലം: റെയില്‍വേയുടെ തടിയന്‍ ടിക്കറ്റ് വിടവാങ്ങുന്നു. രണ്ടുമില്ലീമീറ്ററോളം കനമുള്ള പഴയ കട്ടിക്കടലാസ് ടിക്കറ്റാണ് ഒഴിവാക്കുന്നത്. തിരുവനന്തപുരം ഡിവിഷനിലെ കൊല്ലം ഇരവിപുരത്തും തൃശ്ശൂര്‍ നെല്ലായിയിലും പാലക്കാട് ഡിവിഷനിലെ ഒറ്റപ്പാലം സ്റ്റേഷന് കീഴിലെ മങ്കര, കുറ്റിപ്പുറം സ്റ്റേഷന് കീഴിലെ പേരച്ചന്നൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും തടിയന്‍ ടിക്കറ്റാണ് ഉപയോഗിക്കുന്നത്.
ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ വണ്ടികളാണ് നിര്‍ത്തുക. അതും ഒരു മിനിറ്റുമാത്രം. ഇത്തരം സ്റ്റേഷനുകളില്‍ കംപ്യൂട്ടര്‍, ടെലിഫോണ്‍, വൈദ്യുതി സൗകര്യമില്ല. കാര്‍ഡ് ടിക്കറ്റുകള്‍ റെയില്‍വേ പ്രത്യേകമായി അച്ചടിച്ചാണ് കൊണ്ടുവരുന്നത്. ചെറിയ ദൂരത്തേക്കുള്ള ടിക്കറ്റുമാത്രമേ ഇവിടെ കിട്ടൂ. തടിച്ച കാര്‍ഡ് ടിക്കറ്റ് അടിക്കാനുള്ള ചെലവ് പാസഞ്ചര്‍ യാത്രാവിലയെക്കാള്‍ കൂടുതലാണ്.
റെയില്‍വേയുടെ സ്റ്റേഷന്‍ പേരുകളില്‍പ്പെടാത്ത സ്റ്റോപ്പുകളില്‍നിന്ന് (ഹാള്‍ട്ട് സ്റ്റേഷന്‍) നല്‍കുന്ന യാത്രാടിക്കറ്റിന്റെ രൂപംമാറിയതോടെ
നെല്ലായിയില്‍ കാര്‍ഡ് ടിക്കറ്റിനുപകരം ഇനി കംപ്യൂട്ടറൈസ്ഡ് ടിക്കറ്റ് കൊടുക്കും. ടിക്കറ്റുകള്‍ ഇരിങ്ങാലക്കുട സ്റ്റേഷനില്‍നിന്ന് കരാറുകാരന്‍ വാങ്ങും. യാത്രചെയ്യേണ്ട സ്റ്റേഷന്റെ പേരും നിരക്കും പ്രിന്റ് ചെയ്തവയായിരിക്കും ഇവ. നെല്ലായിയില്‍നിന്ന് യാത്രാതീയതി സീല്‍ചെയ്തുകൊടുക്കും. മുന്‍കൂട്ടി അറിയിച്ചാല്‍ സീസണ്‍ ടിക്കറ്റ് സൗകര്യവും ലഭിക്കും.
Post Your Comments