ചികിത്സാ പിഴവു മൂലം രോഗി മരിച്ചു. സംഭവത്തില്‍ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നു. സംഭവം നടന്നത് ഡൽഹി ആസ്ഥാനമായുള്ള വിംഹാന്‍സ് ആശുപത്രിയിലാണ്. തെറ്റായി ചികിത്സിക്കപ്പെട്ടതു മൂലം മരിച്ചത് ഫര്‍മസിസ്റ്റായ മഹേഷ് ജസ്വാണ്. ഇയാള്‍ നടുവേദനയെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ ചെന്നപ്പോള്‍ ക്ഷയരോഗമാണെന്നും മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് മെഡിക്കല്‍ ടെസ്റ്റ് നടത്താന്‍ വീട്ടുകാര്‍ നിര്‍ദേശിച്ചു. ഇതിനിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ല.
read also: ചികിത്സാ പിഴവില്‍ ഗര്‍ഭിണി മരിച്ചു : ആശുപത്രിയില്‍ സംഘര്‍ഷം
പിന്നീട് എയിംസ് ആശുപത്രിയില്‍ മാറി ചികിത്സിച്ചപ്പോള്‍ രോഗകാരണം കാന്‍സറാണെന്ന് തിരിച്ചറിയുകയായിരുന്നു. വീട്ടുകാര്‍ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ചികിത്സാ പിഴവിനെതിരെ പരാതിപ്പെട്ടതോടെയാണ് ഡല്‍ഹി സംസ്ഥാന കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസല്‍ ഫോറം ആശുപത്രിക്കും ഡോക്ടറിനുമെതിരെ പിഴ വിധിച്ചത്.
വിധിയില്‍ സംസ്ഥാന ഉപഭോകൃത ക്ഷേമനിധിയില്‍ 20ലക്ഷം രൂപ നിക്ഷേപിക്കാനും മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കണമെന്നും പറയുന്നു. ചികിത്സിച്ച ഡോക്ടര്‍ എസ്് എം ധൂളി രണ്ട് ലക്ഷം രൂപയും നഷ്ടപരാഹാരമായി നല്‍കണം
Post Your Comments