Latest NewsNewsIndia

വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ജഡ്ജി സല്‍മാന്‍ ഖാനോട് പറഞ്ഞ വാക്കുകള്‍ ഏറെ ചിന്തിപ്പിക്കുന്നത്

ജോധ്പൂര്‍ : വിധി പ്രസ്താവിയ്ക്കും മുമ്പ് ജഡ്ജി സല്‍മാന്‍ ഖാനോട് പറഞ്ഞ വാക്കുകള്‍ ഏറെ ചിന്തിപ്പിക്കുന്നതാണ്. നിര്‍ണായക വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ വാക്കുകള്‍ ഇങ്ങനെ ‘ആരോപണ വിധേയന്‍ ഒരു സിനിമാ താരമാണ്. ജനങ്ങള്‍ എപ്പോഴും പിന്തുടരുന്ന, നോക്കിനില്‍ക്കുന്ന ഒരാള്‍..’ പിന്നാലെയാണ് ബോളിവുഡിന്റെ സൂപ്പര്‍താരം സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ച് വിധിപ്രസ്താവം ഉണ്ടായത്. കേസില്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജോധ്പൂര്‍ കോടതി വിധി പ്രസ്താവിച്ചത്.

കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലിഖാന്‍, സോണാലി ബിന്ദ്രെ, തബു എന്നിവരെ കോടതി വെറുതെ വിട്ടു. വിധി കേള്‍ക്കാന്‍ സല്‍മാന്‍ ഖാനും മറ്റുള്ളവരും കോടതിയില്‍ എത്തിയിരുന്നു.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാര്‍ച്ച് 28ന് വാദം പൂര്‍ത്തിയായിരുന്നു. 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിലായി ‘ഹം സാഥ് സാഥ് ഹെ’ എന്ന ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനിടെ ജോധ്പൂരിന് സമീപമുള്ള കങ്കാണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ സല്‍മാനും സുഹൃത്തുക്കളും ചേര്‍ന്ന് വെടിവച്ചു കൊന്നെന്നാണ് കേസ്.

സല്‍മാന്‍ ഖാന് ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂട്ട് പ്രായപൂര്‍ത്തിയാവാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവാണ്. 2006ല്‍ ഇതേ കേസില്‍ ശിക്ഷിക്കപ്പെട്ട് സല്‍മാന്‍ ഖാന്‍ ഇതേ ജയിലില്‍ അഞ്ച് രാത്രി കഴിഞ്ഞിരുന്നു.

ഉച്ചയ്ക്ക് 2.15ന് കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ വെള്ള ജീപ്പില്‍ കനത്ത സുരക്ഷയോടെ സല്‍മാനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് എത്തിച്ചത്. ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കിലാണ് സല്‍മാന്റെ സെല്‍. ഇതേ ബാരക്കില്‍ തന്നെയാണ് സല്‍മാനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയെ പാര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button