Latest NewsNewsSports

ട്വന്റി20യില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉണ്ടായാല്‍ അത് ഈ താരത്തിന്റെ വകയായിരിക്കുമെന്ന് ദാദ

ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി എന്നത് സ്‌നപ്‌നമായി അവശേഷിക്കുന്ന സമയത്താണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ ഡബിള്‍ സെഞ്ചുറി നേടി ഏവരെയും ഞെട്ടിച്ചത്. തുടര്‍ന്ന് പല താരങ്ങളും ഡബിള്‍ സെഞ്ചുറി നേടി. ട്വന്റി20യിലും ഡബിള്‍ സെഞ്ചുറി പിറക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം സൗരവ് ഗാംഗുലി പറയുന്നത്. ട്വന്റി20യില്‍ ഒരു ഡബിള്‍ സെഞ്ചുറി പിറന്നാല്‍ അത് ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ ബാറ്റില്‍ നിന്നായിരിക്കുമെന്നും ദാദ പറഞ്ഞു.

മുംബൈയില്‍ തന്റെ ആത്മകഥയായ ‘എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്’ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കവേയാണ് ഗാംഗുലിയുടെ പരാമര്‍ശം. ‘സച്ചിന്‍ ഏകദിനത്തില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി കുറിച്ചു. രോഹിത്ത് അതിന് പിന്നാലെയെത്തി. ഇനി ടി20 യിലും ആ നേട്ടം കുറിക്കുക രോഹിത്താകും’ ഗാംഗുലി പറഞ്ഞു.

ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറികളാണ് രോഹിത്തിന്റെ പേരിലുള്ളത്. 2014 നവംബര്‍ മാസത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ നടന്ന ഏകദിന ക്രിക്കറ്റില്‍ 264 റണ്‍സ് നേടി ഏകദിനക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറിന് അര്‍ഹനായി രോഹിത്.

ബോളില്‍ കൃത്രിമം കാണിച്ച് വിലക്കില്‍ കഴിയുന്ന സ്മിത്തിനെ കുറിച്ചും ദാദ വാചാലനായി. സ്മിത്തിനോട് അനുകമ്പയാണ തോന്നുന്നത്. സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. സ്മിത്ത് ഒരു വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം ഓസീസ് ടീമിലേക്ക് തിരിച്ചുവരികയും കളിക്കുകയും ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ഗാംഗുലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button