Latest NewsNewsIndia

ബംഗാളിൽ വ്യാപക അക്രമം: തൃണമൂൽ ആക്രമണത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

കൊൽക്കത്ത : പഞ്ചായത്ത് തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്ന ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകരുടെ അക്രമം. സമാധാനാന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി ആഹ്വാനം ചെയ്യുമ്പോഴാണ് ടി എം സി പ്രവർത്തകർ അക്രമവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ബിജെപി പ്രവർത്തകർക്കു നേരെയുണ്ടായ അക്രമത്തിൽ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടു. റാണിബന്ദിലുണ്ടായ പ്രക്ഷോഭത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവർത്തകൻ അജിത്ത് മുർമുവാണ് മരണപ്പെട്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിനു മുന്നിൽ വച്ചും ബിജെപി പ്രവർത്തകർക്കു നേരെ കൈയ്യേറ്റ ശ്രമമുണ്ടായി. നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള ദിവസങ്ങൾക്ക് മുൻപു തന്നെ തൃണമൂൽ പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷം ആരംഭിച്ചിരുന്നു. പ്രവർത്തകർ ചേരി തിരിഞ്ഞ് നടത്തിയ അക്രമത്തിനിടയിൽ അകപ്പെട്ടാണ് ബമ്മാൻഗ്രം ഗ്രാമത്തിൽ റിസ്വൻപൂർ റഹ്മാൻ എന്ന യുവാവും കൊല്ലപ്പെട്ടത്. ഇയാൾ ഒരു രാഷ്ട്രീയ പാർട്ടിയിലും ഉൾപ്പെട്ടിട്ടില്ലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ബംഗാളിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷങ്ങൾ വർദ്ധിക്കുന്നതു കണക്കിലെടുത്ത് ബിജെപി നേതാക്കൾ ഇലക്ഷൻ കമ്മീഷനുമായി ചർച്ച നടത്തി. ജനങ്ങൾക്ക് ഭയാശങ്കകളില്ലാതെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കണമെന്നുള്ള ആവശ്യം മുൻ നിർത്തി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ് മുകുൾ റോയി പറഞ്ഞു. ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പുകളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാൾ രക്തരൂക്ഷിതമാണ്, അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നവരെ അക്രമിക്കുന്നു കൊലപ്പെടുത്താൻ ശ്രമിക്കുന്നു. ബംഗാളിൽ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കുന്നതിനായാണ് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button