നിയമസഭയിലെ സ്പീക്കറുടെ കസേരയില്‍ ‘അജ്ഞാതന്‍’ ഇരിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇൗ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവായി. കഴിഞ്ഞയാഴ്ചയാണ് ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ ഗുജറാത്ത് നിയമസഭയിലെ കസേരയില്‍ അജ്ഞാതന്‍ ഇരിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടത്. സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി തന്നെയാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അസംബ്ലി സെക്രട്ടറി ഡി.എം. പട്ടേല്‍ അറിയിച്ചു.
യുവാവ് എങ്ങനെ ഹാളില്‍ കടന്ന് ചിത്രം പകര്‍ത്തിയെന്ന് അസംബ്ലി സെക്രട്ടേറിയറ്റ് അന്വേഷണം ആരംഭിച്ചു. സ്പീക്കര്‍ അല്ലാതെ ആര്‍ക്കും ആ കസേരയില്‍ ഇരിക്കാന്‍ അധികാരമില്ല. വാട്സ് ആപ് ഗ്രൂപ്പിന്റെ സ്ക്രീന്‍ ഷോട്ടില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് രാഹുല്‍ എന്നയാളാണ് ചിത്രം പുറത്തുവിട്ടത്.
Post Your Comments