Latest NewsNewsIndia

വി. മുരളീധരനും രാജീവ് ചന്ദ്രശേഖരനും എം പി മാരായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി : രാജ്യസഭാ എം പി മാരായി വി മുരളീധരനും രാജീവ് ചന്ദ്ര ശേഖരനും സത്യ പ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ടപതിയുമായ വെങ്കയ്യ നായിഡുവിന്റെ മുന്നിൽ ആണ് സത്യപ്രതിജ്ഞാ ചടങ്ങു നടന്നത്. ഇപ്പോഴും മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയാണ്.

മഹാരാഷ്ട്രയിൽ നിന്നാണ് വി മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. കർണ്ണാടകയിൽ നിന്ന് രാജീവ് ചന്ദ്ര ശേഖർ സത്യ പ്രതിജ്ഞ പൂർത്തിയാക്കി എം പി ആയി സ്ഥാനമേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button