Latest NewsNewsGulf

യാത്രാവിമാനങ്ങള്‍ക്ക് തടസ്സം :യു.എ.ഇ ഖത്തറിനെതിരെ പരാതി നല്‍കി

ദുബായ് : യു.എ.ഇ യാത്രാവിമാനങ്ങള്‍ക്ക തടസ്സം സൃഷടിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ യു.എ.ഇ ഖത്തറിനെതിരെ അന്താരാഷട്ര സിവില്‍ വ്യോമയാന സംഘടനക്ക് (ഐ .സി.എ.ഒ) ഔദ്യോഗികമായി പരാതി നല്‍കി. ചിക്കാഗോ കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കള്‍ നമ്പര്‍ 54 പ്രകാരം വിശദമായ പരാതിയാണ ഫയല്‍ ചെയതിരിക്കുന്നതെന്ന യു.എ.ഇ പൊതു സിവില്‍ വ്യോമയാന അതോറിറ്റി (ജി.സി.എ.എ) ഡയറകടര്‍ ജനറല്‍ സൈഫ് മുഹമ്മദ് ആല്‍ സുവൈദി പറഞ്ഞു.

യു.എ.ഇ യാത്രാവിമാനങ്ങള്‍ക്ക നേരെയുള്ള ഖത്തറിന്റെ അക്രമാസകതമായ നടപടികള്‍ അന്താരാഷട്ര ഉടമ്പടികളുടെ ബോധപൂര്‍വമുള്ള ലംഘനമായും സിവില്‍ വ്യോമയാന മേഖലക്ക ഭീഷണിയായുമാണ് പരിഗണിക്കപ്പൈടേണ്ടത്. ഇത്തരം പ്രകോപനങ്ങള്‍ ന്യായീകരണമില്ലാത്തതും യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷക്ക് വലിയ ഭീഷണിയുമാണ്. പരാതിയില്‍ അന്വേഷണം നടത്തേണ്ട തീയതി ഐ .സി.എ.ഒ പിന്നീട് തീരുമാനിക്കുമെന്ന് സൈഫ് മുഹമ്മദ് ആല്‍ സുവൈദി വ്യകതമാക്കി. കഴിഞ്ഞയാഴച രണ്ട് യു.എ.ഇ യാത്രാവിമാനങ്ങളുടെ നേര്‍ക്കാണ് ഖത്തര്‍ യുദ്ധവിമാനങ്ങള്‍ അപകടകരമായ നിലയില്‍ വന്നത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button