ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് തീയതി കുറിച്ച കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രവർത്തകർ സ്വീകരിച്ചത് 750 കിലോയുടെ ആപ്പിൾ മാലയുമായി. ചാമുണ്ഡേശ്വരി മണ്ഡലത്തിലെ ഹൂത്തഗള്ളിയിൽ ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് ആപ്പിൾ മാലയൊരുക്കി പ്രവർത്തകർ മുഖ്യമന്ത്രിയെ സ്വീകരിച്ചത്.
Read Also: ഷാര്‍ജ ഭരണാധികാരിയുടെ സഹോദരന് അന്തരിച്ചു
ഏകദേശം 3,000ത്തോളം ആപ്പിളുകൾ കൊണ്ട് നിർമ്മിച്ച 25 അടി നീളമുള്ള ആപ്പിൾ മാല ക്രെയിനിന്റെ സഹായത്തോടെയാണ് ഉയർത്തിയത്. ഗ്രാമീണരിൽനിന്ന് പിരിവെടുത്ത ഒന്നരലക്ഷം രൂപയാണ് ഇതിനായി ചെലവാക്കിയത്. ആപ്പിൾ മാലക്കു മുന്നിൽ പ്രവർത്തകർക്കൊപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷമാണ് മുഖ്യമന്ത്രി മടങ്ങിപ്പോയത്. കഴിഞ്ഞയാഴ്ച മാണ്ഡ്യ ജില്ലയിൽ പ്രചാരണത്തിനെത്തിയ ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെയും മന്ത്രി ഡി.കെ. ശിവകുമാറിനെയും പ്രവർത്തകർ ആപ്പിൾ മാലയൊരുക്കി സ്വീകരിച്ചിരുന്നു.
Post Your Comments