Latest NewsIndiaNewsSports

കാശ്മീർ ഭീകര പ്രവർത്തനം : ഇന്ത്യയെ അവഹേളിച്ച പാക് ക്രിക്കറ്റർ അഫ്രീദിക്ക് തകർപ്പൻ മറുപടിയുമായി വിരാട് കൊഹ്ലി

ന്യൂഡൽഹി :  ജമ്മു കശ്മീരിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ ജവാന്മാർ വീരമൃത്യൂ വരിച്ചതിനു പുറമേ ഇന്ത്യയെ അവഹേളിച്ച് പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി.ഇതിന് കിടിലന്‍ മറുപടിയാണ് വിരാട് കോഹ്ലി കൊടുത്തത്. ‘ഇന്ത്യൻ അധിനിവേശ കശ്മീരിലെ സ്ഥിതിഗതികൾ സങ്കീർണ്ണവും,ആശങ്ക നിറഞ്ഞതുമാണ്. സ്വയം നിർണ്ണയവും,സ്വാതന്ത്രവും ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് അവിടെ ശ്രമിക്കുന്നത്.അത്ഭുതം, യുഎൻ പോലെയുള്ള സംഘടനകൾ എവിടെയാണ്,ഈ രക്ത ചൊരിച്ചിലുകൾ ഒഴിവാക്കാൻ എന്തു ശ്രമങ്ങളാണ് അവരെടുക്കുന്നത് ‘ അഫ്രീദിയുടെ ട്വിറ്റർ പോസ്റ്റ് ഇതാണ്. കശ്മീരിനെ ഇന്ത്യൻ അധിനിവേശ പ്രദേശമായി പ്രസ്താവിച്ചാണ് അഫ്രീദി ട്വീറ്റ് ചെയ്തിരിക്കുന്നത്.

അഫ്രീദിയുടെ ട്വീറ്റിനെ എതിർത്ത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലി തന്നെ രംഗത്തെത്തുകയും ചെയ്തു. അധിനിവേശം നടത്തുന്നത് ഇന്ത്യയല്ലെന്നും പാകിസ്ഥാനാണെന്നും കൊഹ്ലി ട്വിറ്ററിൽ അഫ്രീദിയെ തിരുത്തുന്നുണ്ട്.മാത്രമല്ല കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കൊഹ്ലി ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. കൊഹ്ലിക്കു പുറമേ അഫ്രീദിക്കെതിരെ വിമർശനമുയർത്തി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാനെയും,അഫ്രീദിയെയും വിമർശിക്കുന്ന പോസ്റ്റുകളെല്ലാം കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button