അഹമ്മദാബാദ്: ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന് പുതിയ നിര്‍വചനവുമായി ഹൈക്കോടതി. ഭാര്യയുമായുള്ള ലൈംഗികബന്ധം ഒരിക്കലും ബലാത്സംഗം ആവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സമ്മതത്തോടെയോ അല്ലാതെയോ ഭര്‍ത്താവിന് 18 വയസിന് മുകളിലുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം. ഇതിനെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ ഭാര്യക്ക് ആവില്ലെന്നും ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.
ഐപിസി സെക്ഷന്‍ 375ന് കീഴിലാണ് ഇത് പറയുന്നതെന്ന് ജസ്റ്റിസ് ജെബി പര്‍ഡിവാല വ്യക്തമാക്കി. ലൈംഗിക പീഡനത്തിന് ഭര്‍ത്താവിനെതിരെ ഭാര്യക്ക് പരാതിപ്പെടുവാനാകില്ലെന്നാണ് സെക്ഷന്‍ പറയുന്നതെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.
also read: പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല: ഹൈക്കോടതി
ലോകത്താകമാനം വിവാഹശേഷം ഭര്‍ത്താവില്‍ നിന്നും ലൈംഗിക പീഡനം ഏക്കേണ്ടി വരുന്നു എന്ന പരാതി ഉയരുന്നുണ്ട്. ക്രിമിനല്‍ കുറ്റമായിട്ടാണ് ഇത് കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം കേസുകളില്‍ കര്‍ശന നടപടികള്‍ ഉണ്ടാകുന്നതിനാല്‍ നിരവധി വ്യാജ പരാതികളും എത്തുന്നുണ്ടെന്ന് ജസ്റ്റിസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 377 വകുപ്പ് പ്രകാരം ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് കേസ് കൊടുക്കാവുന്നതാണ്.
Post Your Comments