അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയ നടപടിയെ ചോദ്യ ചെയ്തു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നോട്ടീസ്. തെരഞ്ഞെടുപ്പു കമ്മീഷനും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനും ആണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അഹമ്മദ് പട്ടേലിനോടു പരാജയപ്പെട്ട ബല്‍വന്ത് സിംഗ് രാജ്പുതിന്റെ ഹര്‍ജിയിലാണ് നടപടി.
സെപ്റ്റംബര്‍ 21നു മുന്‍പ് നോട്ടീസിന് മറുപടി നല്‍കണം. വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്ന് ബല്‍വന്ത് സിംഗ് ഹര്‍ജിയില്‍ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.
Post Your Comments