Latest NewsNewsIndia

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ല: ഹൈക്കോടതി

പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. മുംബൈ ഹൈ കോടതിയാണ് ഇത്തരം ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്.രണ്ട് പേര്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കെ അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ നിരീക്ഷണം. ഇതോടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതി ഉന്നയിക്കാൻ ആവില്ല, 2013ലാണ് ഗോവയിലെ കാസിനോ ജോലിക്കാരായ യോഗേഷും യുവതിയും തമ്മില്‍ പ്രണയത്തിലാകുന്നത്.

തുടര്‍ന്ന് യോഗേഷ് യുവതിയെ തന്റെ വീട്ടില്‍ കൊണ്ടുപോകുകയും ബന്ധുക്കളെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന ഒരു രാത്രി ഇരുവരും ഒരുമിച്ച്‌ കഴിയുകയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആ രാത്രി്ക്ക് ശേഷം വീണ്ടും ഇരുവരും തമ്മില്‍ കാണുകയും ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് യുവതി താഴ്ന്ന ജാതിയില്‍പ്പെട്ടവളാണെന്ന് കാണിച്ച്‌ വിവാഹം കഴിക്കുന്നതില്‍നിന്ന് യോഗേഷ് പിന്മാറി. തുടര്‍ന്നാണ് യുവതി യോഗേഷിനെതിരെ പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം മാത്രമല്ല, ഇരുവര്‍ക്കുമിടയില്‍ പ്രണയം നിലനിന്നതുകൊണ്ടാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടതെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചു. യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യോഗേഷിന് ഏഴ് വര്‍ഷം തടവും 10,000 രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button