ദുബായ്: ദുബായിയില്‍ പ്ലാസ്റ്റിക് മുട്ടകള്‍ വ്യാപകമാകുന്നു എന്ന് കാണിച്ച് പുറത്തിറിങ്ങിയ വീഡിയോയിക്ക് മറുപടിയുമായി ദുബായി മുന്‍സിപ്പാലിറ്റി. പ്ലാസ്റ്റിക് മുട്ട ദുബായില്‍ ഇല്ലെന്നും ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അധികൃതര്‍ പറഞ്ഞു. മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്റ്റിക്കിന്റെ അംശം ഉയര്‍ന്നുവന്നു എന്നു കാണിക്കുന്ന വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സാധാരണ മുറിയില്‍ സൂക്ഷിച്ചാല്‍ പ്ലാസ്റ്റിക്കിന് ഒന്നും സംഭവിക്കില്ല. ഉയര്‍ന്ന താപനില ഏറ്റാല്‍ ഉരുകുകയാണുണ്ടാവുക എന്നും ദുബായ് മുനിസിപാലിറ്റി ഫൂഡ് സേഫ്റ്റി വിഭാഗം അറിയിച്ചു. മുറിയിലെ താപനിലയില്‍ ദ്രാവകരൂപത്തിലുള്ള മുട്ട ചൂടാക്കുമ്പോള്‍ കൂടുതല്‍ ഉറയ്ക്കുന്നതായാണ് വീഡിയോയിലുള്ളത്. ഉയര്‍ന്ന താപനിലയില്‍ മുട്ട ഉരുകേണ്ടതാണ്. അതിനാല്‍, ഇത് പ്ലാസ്റ്റിക്കല്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. മുട്ട വിവിധ താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ അതിലെ പോഷകങ്ങളില്‍ മാറ്റങ്ങളുണ്ടാകുന്നതല്ലാതെ മറ്റു കേടുപാടുകളൊന്നുമുണ്ടാവുകയില്ല.
മുട്ടകള്‍ വ്യത്യസ്ത രൂപത്തില്‍ കാണുന്നത് അവ ചീഞ്ഞ് വെള്ള ദ്രവിക്കുന്നതുമൂലമാണ്. അതുകൊണ്ടുതന്നെ ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യുഎഇയിലേയ്ക്ക് രാജ്യത്തിന് പുറത്ത് നിന്ന് മുട്ട ഇറക്കുമതി ചെയ്യുന്നില്ല. യുഎഇയില്‍ തന്നെ വിരിയിച്ചെടുക്കുന്ന മുട്ടയാണ് വിപണിയിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments