മദീന : മക്കയിലെ മസ്ജിദുന്നബവി എന്നറിയപ്പെടുന്ന മദീനയിലെ പ്രവാചകന്റെ പള്ളിയിൽ ഇനി ഭജനമിരിക്കല്‍ (ഇഅ്തികാഫ്) പള്ളിയുടെ മുകള്‍ നിലയില്‍ മാത്രം. താഴത്തെ നില നമസ്കാരത്തിനു മാത്രമായി ഒഴിച്ചിടും. മദീന ഗവര്‍ണറും പ്രവിശ്യ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ സല്മാന് രാജകുമാരനാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്. ശേഷം കഴിഞ്ഞ ദിവസം നടന്ന മദീന ഹജ്ജ് കമ്മിറ്റി യോഗത്തിൽ ഇതിനു അംഗീകാരം നൽകി.
ഇഅ്തികാഫ് ഇരിക്കുന്നവര്‍ ലഗേജുമായി വരുമ്ബോള്‍ വിശ്വാസികള്‍ക്കുണ്ടാകുന്ന തടസങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ വേണ്ടിയാണ് പള്ളിയുടെ മുകളിലത്തെ നിലയില്‍ സൗകര്യമൊരുക്കുന്നത്. ഇതിലൂടെ നമസ്കരിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. ഒരേ സമയം പതിനായിരം പേര്‍ക്ക് ഇഅ്തികാഫ് ഇരിക്കാനുള്ള സൗകര്യം റമദാനു മുന്‍പായി ഇവിടെ ഒരുക്കും. കൂടാതെ റമദാനില്‍ ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് പ്രത്യേക രജിസ്ട്രേഷന് സംവിധാനം ഒരുക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
Also read ;ഈ അഞ്ച് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിമാനയാത്രയ്ക്ക് മുന്‍പ് കഴിക്കരുത്
Post Your Comments