ആലപ്പുഴ: ഹൗസ് ബോട്ടില്‍ അച്ഛന്റെ മടിയിരിക്കുകയായിരുന്ന രണ്ടുവയസ്സുകാരി കായലില്‍ വീണ് മരിച്ചു. മഹാരാഷ്ട്ര സ്വദേശികളുടെ മകള്‍ അവിന്ത ഷെട്ടിയാണ് മരിച്ചത്. ആലപ്പുഴ കൈനകരി മുണ്ടയ്ക്കല്‍ പാലത്തിനടുത്ത് നിര്‍ത്തിയിട്ട ഹൗസ് ബോട്ടില്‍ നിന്നാണ് കുട്ടി കായലിലേക്ക് വീണത്. അച്ഛന്റെ മടിയിലിരുന്ന് കളിയ്ക്കുകയായിരുന്ന കുട്ടി ഇതിനിടെ കായലിലേക്ക് വീഴുകയായിരുന്നു. അച്ഛന് കൂടെ ചാടിയെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
Post Your Comments