Latest NewsIndiaNews

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകർക്ക് എട്ടിന്റെ പണി

ന്യൂഡല്‍ഹി: വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്. വാർത്തകൾ യാഥാർത്ഥമെന്ന് സ്ഥിതീകരിക്കാതെ പ്രചരിപ്പിച്ചാൽ കനത്ത നടപടി ഉണ്ടാകും.

പരാതി ലഭിച്ചാൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ), ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷൻ (എൻബിഎ), എന്നിവർക്ക് സർക്കാർ പരാതി കൈമാറും തുടർന്ന് ഈ ഏജൻസികൾ 15 ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് സമിതികൾ സർക്കാരിന് തിരികെ നൽകണം. ഈ റിപ്പോട്ടുകൾ ലഭിക്കുന്നതുവരെ മാധ്യമപ്രവർത്തകരുടെ അംഗീകാരം മരവിപ്പിക്കും.

റിപ്പോർട്ടിൽ വ്യാജ വർത്തയാണെന്ന് തെളിഞ്ഞാൽ ആറുമാസത്തേക്ക് അംഗീകാരം റദ്ദാക്കും. വീണ്ടും ഇതേ കേസിൽ പെടുകയാണെങ്കിൽ ഒരു വർഷത്തേയ്ക്കും അംഗീകാരം റദ്ദാക്കും. മൂന്നാമതും ആവർത്തിച്ചാൽ ഉത്തരവാദിയായ മാധ്യമ പ്രവർത്തകനെ സ്ഥിരമായി സസ്‌പെൻഡ് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button