Latest NewsNewsIndia

കളിക്കിടെ വഴിയില്‍ കിടന്ന കാറിനുള്ളില്‍ കയറിയ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

പൂണെ: കളിക്കിടെ വഴിയില്‍ കിടന്ന കാറിനുള്ളില്‍ കയറിയ അഞ്ചു വയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. ചൊവ്വാഴ്ച പൂനയിലെ ചക്കാനിൽ കരണ്‍ പാണ്ഡെ എന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച ഉച്ചയോടെ കരണ്‍ വീടിനു സമീപം കൂട്ടുകാരുമൊത്തു കളിക്കുകയായിരുന്നു. കളിക്കിടെ ചൂട് സഹിക്കാനാവാതെയാണ് വഴിയിൽ കിടന്ന കാറിൽ കയറിയത്.

Read Also: പുത്തൻ ഫീച്ചറുമായി ഉപഭോക്താക്കളെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങി വാട്സ് ആപ്പ്

കാറിനുള്ളില്‍ കയറിയതും പുറത്തിറങ്ങാന്‍ കഴിയാതെയായി. കുട്ടിയുടെ മുഖത്തും കഴുത്തിലും പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. കരണിനെ കാണാതായതോടെ ബന്ധുക്കള്‍ ആറു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കാറിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button