ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബുധനാഴ്ച്ച ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കം. ഉദ്ഘാടനച്ചടങ്ങിന് ശേഷം വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇത് ഏപ്രില്‍ 15 വരെ നീണ്ടുനില്‍ക്കും.
19 സ്വര്‍ണജേതാക്കളെ ആദ്യ ദിനമറിയും. അത്ലറ്റിക്സ് മത്സരങ്ങള്‍ ഏപ്രില്‍ എട്ടു മുതലാണ് ആരംഭിക്കുക. ബാഡ്മിന്റണ്‍, ബാസ്‌ക്കറ്റബോള്‍, ഹോക്കി, നീന്തല്‍, ബോക്സിങ്, ജിംനാസ്റ്റിക്സ്, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങള്‍ ആദ്യ ദിനം അരങ്ങേറും.
115 പുരുഷന്‍മാരും 105 വനിതകളുമടങ്ങുന്ന 220 അംഗ സംഘമാണ് ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യക്കായി പ്രതീക്ഷയോടെയിറങ്ങുക. 28 അംഗ അത്ലറ്റിക് സംഘത്തില്‍ പത്ത് മലയാളികളുമുണ്ട്. ബാഡ്മിന്റണില്‍ പി.വി സിന്ധു, സൈനാ നേവാള്‍, കിദംബി ശ്രീകാന്ത്, ഗുസ്തിയില്‍ സാക്ഷി മാലിക്, അത്ലറ്റിക്സില്‍ നീരജ് ചോപ്ര, വി നീന, നയന ജെയിംസ്, ബോക്സിങ്ങില്‍ മേരികോം, വികാസ് കൃഷ്ണ, ഷൂട്ടിങ്ങില്‍ ജിതു റായ് എന്നിവരാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍.
Post Your Comments