തിരുവനന്തപുരം: വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകപ്പിന്റെ മുന്നറിയിപ്പ്. സിബിഎസ്ഇ, ഐ.എസ്.സി.ഇ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.
അതേ സമയം മുന്‍കൂര്‍ അനുമതി വാങ്ങി ഏഴു ദിവസത്തെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് തടസമില്ല. ചില സ്‌കൂളുകള്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.
Post Your Comments