അഹമ്മദാബാദ്: പ്രമുഖ പാല് വിതരണ ശൃംഖലയിലെ ഉന്നത ഉദ്യോഗസ്ഥന് രാജിവെച്ചു. അമൂലിന്റെ ഉപകമ്പനിയായ കൈരാ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് (കെ.ഡി.സി.എം.പി.യു.എല്‍) എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ കെ.രത്നമാണ് ജോലി രാജി വച്ചത്.
രാജ്യത്തെ പ്രമുഖ പാല് വിതരണ ശൃംഖലയായ അമൂലിലും വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ 450 കോടി രൂപയുടെ സാമ്പത്തിക തിരിമറി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അഴിമതി ആരോപണങ്ങളെല്ലാം അമൂല്‍ നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രത്നം രാജി വച്ചതെന്ന് കമ്പനി ചെയര്മാന് റാം സിന്‍ഹ് പര്‍മാര്‍ പറഞ്ഞു.
Post Your Comments