കണ്ണൂർ: സിപിഎം വിമർശകനും കവിയുമായ കെ.സി. ഉമേഷ് ബാബുവിന്റെ വീടിനു നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘത്തിന്റെ ആക്രമണം.ബൈക്കിലെത്തിയ സംഘം വീടിന് നേരെ ട്യൂബ്ലൈറ്റ് എറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വീടിന്റെ ജനൽ ലക്ഷ്യമിട്ട് അക്രമികൾ ട്യൂബ്ലൈറ്റ് എറിയുകയായിരുന്നു.ഉമേഷ് ബാബുവിന്റെ കണ്ണൂരിലെ പാറക്കണ്ടിയിലെ വീടായ ‘കൽനില’ക്കുനേരെയായിരുന്നു ആക്രമണം
also read:കണ്ണൂർ കൊലപാതകം ;പ്രതികളുടെ കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഇങ്ങനെ
അക്രമികൾ ട്യൂബ്ലൈറ്റ് എറിഞ്ഞപ്പോൾ ഉമേഷ് ബാബുവും മകളും സോഫയിലിരിക്കുകയായിരുന്നു. ജനൽചില്ല് തകർന്നിരുന്നുവെങ്കിൽ പരിക്കേൽക്കുമായിരുന്നുവെന്നും അക്രമികൾ ആരാണെന്ന് അറിയില്ലെന്നും ഉമേഷ് ബാബു പറഞ്ഞു. കണ്ണൂർ ടൗൺ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അടിയന്തരാവസ്ഥക്കാലത്ത് എസ്.എഫ്.ഐ യിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ഉമേഷ് ബാബു സി.പി.എമ്മിന്റെ സാംസ്കാരികവേദികളിലെ നിറസാന്നിധ്യവും സ്ഥിരം പ്രസംഗകനുമായിരുന്നു. പാർട്ടിയുടെ നയവ്യതിയാനങ്ങൾ കവിതകളിൽ പ്രതിഫലിച്ചതോടെ 2007ൽ അദ്ദേഹത്തെ പാർട്ടി പുറത്താക്കുകയായിരുന്നു.
Post Your Comments