ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസിൽ അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
തനിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജേക്കബ് തോമസിന്റെ ഹർജി. എന്നാല്‍ കോടതിയലക്ഷ്യ നടപടിയില്‍ വളരെ തിടുക്കത്തില്‍ ആരെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാറില്ലെന്നും ജേക്കബ് തോമസ് അറസ്റ്റിനെ ഭയക്കേണ്ടതില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ അടിയന്തര സ്വഭാവത്തില്‍ ഹര്‍ജി പരിഗണിക്കണമെന്ന വാദം സുപ്രീംകോടതി തള്ളി. ഹര്‍ജി ഏപ്രില്‍ രണ്ടിന് ഇനി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
also read: ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നു
താന്‍ വിജിലന്‍സ് കമ്മീഷണര്‍ ആയിരിക്കേ ചില സുപ്രധാന കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ വേണ്ട രീതിയില്‍ മുന്നോട്ടുപോകാതെ വന്നതോടെ കോടതിയില്‍ കേസ് നിലനില്‍ക്കാതെ വന്നു. ഇതിനെതിരേയാണ് താന്‍ പ്രതികരിച്ചത്. ജഡ്ജിമാരെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
Post Your Comments