Latest NewsNewsInternational

എച്ച് 1 ബി വിസയ്ക്ക് ഇന്നുമുതല്‍ അപേക്ഷിക്കാം, ഇന്ത്യന്‍ അപേക്ഷകര്‍ക്ക് വിനയാകുമോ?

വാഷിംഗ്ടണ്‍: തൊഴില്‍ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ വിദേശികളെ നിയമിക്കുന്നതിനായി യുഎസ് അനുവദിക്കുന്ന താത്ക്കാലിക തൊഴില്‍ വിസയായ എച്ച്-1 ബി വിസയ്ക്ക് ഇന്നു മുതല്‍ അപേക്ഷിക്കാം. ചെറിയ തെറ്റുകള്‍ക്ക് പോലും അപേക്ഷ തള്ളാനാണ് സാധ്യത. അതിനാല്‍ തന്നെ തിരസ്‌കരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവ് ഉണ്ടായേക്കും.

ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കെതിരെ യുഎസില്‍ ജനവികാരം ഉയര്‍ത്തി വിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ അപേക്ഷയിന്മേലുള്ള പരിശോധന കൂടുതല്‍ കര്‍ശനമാകാനാണ് സാധ്യത. പിന്നീട് വിസ ഇന്റര്‍വ്യൂവിനും പാസ്‌പോര്‍ട്ട് സ്റ്റാംപിംഗിനും എത്തുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയകളിലെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയുടെ വിശദാംശങ്ങളും ഹാജരാക്കേണ്ടിവരും.

ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ക്ക് ഫീസും അധികമാണ് ഇപ്രാവശ്യം ഈടാക്കുന്നത്. 8000 ഡോളറാണ് ഫീസ്. നേരത്തെ ഒന്നിലേറെ ജോലിക്കാര്‍ എന്ന പേരില്‍ പല അപേക്ഷകള്‍ നല്‍കാന്‍ അവസരം ഉണ്ടായിരുന്നു. നറുക്കിടുമ്പോള്‍ ഇത്തരക്കാര്‍ക്ക് സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ഈ പ്രാവശ്യം ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാനാകൂ. മാത്രമല്ല കംപ്യൂട്ടറിലൂടെയാണോ നറുക്കെടുപ്പ് എന്നും വ്യക്തമായിട്ടില്ല. കൂടുതല്‍ അപേക്ഷകള്‍ ഉള്ളപ്പോളാണ് നറുക്കിടുന്നത്.

എച്ച്1 വിസയ്ക്കായി അപേക്ഷിച്ചവരില്‍ ഏറെയും ഇന്ത്യയില്‍ നിന്നുള്ള അതിവിദഗ്ധ പ്രൊഫഷണലുകളാണ്. യു എസിലെ ഐടി കമ്പനികള്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ആയിരക്കണക്കിന് പ്രൊഫഷണലുകളെയാണ് റിക്രൂട്ട് ചെയ്യുന്നത്.

കമ്പനികള്‍ക്ക് വിദേശരാജ്യങ്ങളിലെ പ്രൊഫഷണലുകളെ ജോലിക്കെടുക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ വിസ സമ്പ്രദായമാണ് എച്ച് 1 ബി വിസ. പ്രതിവര്‍ഷം 65,000 പേര്‍ക്കാണ് എച്ച്.1ബി വിസ അനുവദിക്കുന്നത്. വ്യാജ ആപ്ലിക്കേഷന്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments


Back to top button