കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പൂർണ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണ സ്‌ഥാപനമായ ന്യൂഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ (www.nsd.gov.in) ത്രിവത്സര പൂർണസമയ ‘ഡിപ്ലോമാ ഇൻ ഡ്രമാറ്റിക് ആർട്‌സ്’ കോഴ്‌സിന് ഏപ്രിൽ 16 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. ആകെ 26 സീറ്റ്.
വിദ്യാർഥികൾ ക്യാംപസിൽ താമസിക്കണം. സർവകലാശാലാ ബിരുദവും ആറു പ്രൊഡക്‌ഷനിലെങ്കിലും പങ്കെടുത്ത പരിചയവും വേണം. പരമ്പരാഗതമായി തിയറ്റർ പരിചയമുള്ള കുടുംബത്തിൽനിന്നുള്ളവർക്കു മുൻഗണന. ഹിന്ദിയും ഇംഗ്ലിഷും അറിയണം. 2018 ജൂലൈ ഒന്നിന് 18-30 വയസ്സ്. പട്ടികവിഭാഗക്കാർക്ക് 35 വയസ്സു വരെയാകാം.
സെലക്‌ഷനുള്ള പ്രാഥമിക ടെസ്‌റ്റും ഓഡിഷനും മേയ്/ജൂൺ മാസത്തിൽ നടത്തും. വിദ്യാർഥികൾക്കെല്ലാം പ്രതിമാസം 8000 രൂപ സഹായധനം ലഭിക്കും. തീരെക്കുറഞ്ഞ തോതിൽമാത്രം ഫീസ് നൽകിയാൽ മതി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിലെ Admission open ലിങ്കിൽ.
Post Your Comments