കുവൈറ്റ്: കുവൈറ്റില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് യുവാക്കള്‍ക്ക് വധശിക്ഷ. കൂടാതെ യുവതിക്ക് ഇരുവരും 5001 കുവൈറ്റ് ദിനാര്‍ വീതം നഷ്ടപരിഹാരവും നല്‍കണം. കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.
also read : കുവൈറ്റില്‍ പ്രവാസികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു : പിരിഞ്ഞുപോകാന്‍ നോട്ടീസ്
2016ല്‍ സാല്‍മിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിലേക്കുള്ള യാത്രാമധ്യേ കാറിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബലം പ്രയോഗിച്ച് കാറില്‍ കയറ്റിയ ശേഷം വിവസ്ത്രയാക്കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സംഭവം കണ്ട മൂന്നു യുവാക്കള്‍ ഇവരെ പിന്തുടര്‍ന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
Post Your Comments