Latest NewsNewsGulf

കുവൈറ്റില്‍ പ്രവാസികളെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നു : പിരിഞ്ഞുപോകാന്‍ നോട്ടീസ്

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും വിദേശികളെ പിരിച്ചുവിടുന്നു. ആരോഗ്യവകുപ്പില്‍ ഭരണ നിര്‍വ്വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്ക് ജൂലൈ ഒന്നിന് മുമ്പ് പിരിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. കുവൈറ്റ് പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 707 പേരെയാണ് പിരിച്ചുവിടാന്‍ തീരുമാനമായിരിക്കുന്നത്.

പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ്- മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എല്ലാ ഒഴിവുകളിലും സ്വദേശികളെ തന്നെ നിയമിക്കാനാണ് തീരുമാനം. അതേസമയം, ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ലെന്നാണറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button