Latest NewsNewsIndia

ഇമാമിനെയും സക്‌സേനയെയും വാഴ്ത്തി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: സ്വന്തം മക്കൾ വർഗീയ കലാപങ്ങൾക്ക് ഇരയായിട്ടും സമാദാനത്തിനായി പോരാടി രാജ്യത്തിന്‍റെ ഹൃദയം കവര്‍ന്ന ബംഗാളിലെ ഇമാം റാശിദിയേയും ഡല്‍ഹിയിലെ യശ്പാല്‍ സക്‌സേനയേയും പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജ്യത്തെ വർഗീയ കലാപത്തിന് സ്വന്തം മക്കൾ ഇരയായിട്ടും ഇമാം റാശിദിയും യശ്പാല്‍ സക്‌സേനയും നല്‍കുന്ന സ്‌നേഹത്തിന്റെ സന്ദേശം നമ്മുടെ നാടിന്റെ പാരമ്പര്യമാണെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ രാഹുല്‍ കുറിച്ചു
സാഹോദര്യമാണ് കോൺഗ്രസിന്റെ ആശയമെന്ന് കുറിച്ച രാഹുൽ ഗാന്ധി ആർ.എസ് എസിനെയും ബിജെപിയെയും വിമർശിച്ചു.

also read:നരേന്ദ്ര മോദിയെ പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി

രാമനവമി ആഘോഷങ്ങള്‍ക്കിടെ നടന്ന കലാപത്തിലാണ് ഇമാം റാശിദിറിന് തന്റെ മകനെ നഷ്ടമായത്. തനിക്ക് മകനെ നഷ്ടപ്പെട്ടു, അങ്ങനെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ. മകനു വേണ്ടിയോ തനിക്കു വേണ്ടിയോ ആരെങ്കിലും പകരം വീട്ടാൻ തുനിഞ്ഞാൽ ഈ നഗരം തന്നെ താൻ വിടുമെന്നാണ് ആ അച്ഛൻ പ്രതികരിച്ചത്.

ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ യശ്പാല്‍ സക്‌സേനയുടെ മകനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനോട് സക്‌സേന സ്വീകരിച്ച സഹിഷ്ണുതാപരമായ നിലപാടും പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു.

രണ്ടുപേർക്കും ഉണ്ടായത് ഒരേ നഷ്ടമാണ്. സ്വന്തം ചോരയെ നശിപ്പിച്ചവരോട് പ്രതികാരം ചെയ്യാനല്ല ഇവർ തുനിഞ്ഞത്. തങ്ങളുടെ നഷ്ടത്തിന് പകരം ഇനിയൊരു നഷ്ടവും ഉണ്ടാകാതിരിക്കട്ടെ എന്നാണ് രണ്ട് പേരും ആഗ്രഹിച്ചത്.  ഇതിനെയാണ് രാഹുൽ പ്രശംസിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button