ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ഡി.ജെ.എസുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങി ബിജെപി. ഇതിനായി ബി.ഡി.ജെ.എസ്. ഉള്‍പ്പടെയുള്ള എന്‍ഡി.എ. ഘടകകക്ഷികളുടെ ആവശ്യങ്ങളിന്മേല്‍ ഈയാഴ്ചതന്നെ തീരുമാനം പ്രഖ്യാപിക്കാനാണു നീക്കം.
ബോര്‍ഡ് – കോര്‍പറേഷന്‍ സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിക്കുമ്പോളാണ് ബിജെപി ബി.ഡി.ജെ.എസുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങുന്നത്. ഈ സാഹചര്യത്തിൽ പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി നൽകുന്ന സ്ഥാനങ്ങള്‍ സ്വീകരിക്കാനിടയില്ലെന്നാണ് സൂചന. വി. മുരളീധരന്‍ എം.പി. മുഖേനയാണു ബി.ഡി.ജെ.എസുമായി ബിജെപി ചര്‍ച്ച നടക്കുന്നത്.
also read:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ മത്സരം ഇടതുമുന്നണിയും ബിജെപിയും
നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെ നാല് ബോര്‍ഡുകളില്‍ ബി.ഡി.ജെ.എസ് പ്രതിനിധികളെ ഉള്‍പ്പെടുത്താമെന്ന ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഉറപ്പ് പാലിക്കാതിരുന്നതാണ് പരസ്യപ്രതിഷേധത്തിന് ബി.ഡി.ജെ.എസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ബി.ഡി.ജെ.എസിന്റേയും പോഷക സംഘടനകളുടേയും സംയുക്ത യോഗം ഇന്ന് ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകള്‍ ജില്ലാ ഭാരവാഹികളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് വോട്ടുകള്‍ക്കായി വിവിധ മുന്നണികള്‍ രംഗത്തുവന്നതോടെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താനുളള ശ്രമത്തിലാണ് ബിജെപിയുടെ ശ്രമം.
Post Your Comments