തൃശൂര്‍: ബി.ഡി.ജെ.എസിന് ബി.ജെ.പിയുടെ അന്ത്യശാസനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹകരിക്കുകയാണെങ്കിലേ വാഗ്ദാനം ചെയ്ത പദവികളെക്കുറിച്ച് ചര്‍ച്ചയുള്ളൂ എന്ന് ബി.ജെ.പി. ബി.ഡി.ജെ.എസിന് കേന്ദ്രസര്‍ക്കാറിലെ ആറ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ പദവികളാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്.
കേന്ദ്രസര്‍ക്കാറിെന്റ പൊതുമേഖല സ്ഥാപനങ്ങളിലെ ചെയര്‍മാനടക്കമുള്ള പദവികള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹകരിച്ചാല്‍ മാത്രമേ ബി.ഡി.ജെ.എസിന് നല്‍കാവൂ എന്നാണ് നിലപാട്. ബി.ജെ.പി സംസ്ഥാന നേതാക്കളുടെ നിലപാട് അംഗീകരിച്ചാണ് കേന്ദ്രനേതൃത്വത്തിന്റെ ഇൗ നീക്കം.
read also: ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ്; ബി.ഡി.ജെ.എസിന്റെ പുതിയ തീരുമാനം ഇങ്ങനെ
ബി.ജെ.പി സംസ്ഥാന നേതാക്കളെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് നിസഹകരണം പ്രഖ്യാപിച്ചത് ചൊടിപ്പിച്ചിരിക്കുകയാണ്. നിസഹകരണം പ്രഖ്യാപിച്ചതിന് ശേഷം എന്‍.ഡി.എയിലെ മറ്റ് കക്ഷികളെകൂട്ടി എറണാകുളത്ത് യോഗം ചേരാനുള്ള ബി.ഡി.ജെ.എസ് നീക്കം ബി.ജെ.പി പൊളിച്ചിരുന്നു.
മുന്നണി മര്യാദകള്‍ക്ക് യോജിക്കാത്ത സമ്മര്‍ദ തന്ത്രമാണ് ബി.ഡി.ജെ.എസ് ഉയര്ത്തുന്നതെന്നതിനാല് ബി.ഡി.ജെ.എസിെന്റ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ടെന്നാണ് ബി.ജെ.പി നേതാക്കളുടെ നിലപാട്.
Post Your Comments