റിയാദ്: സൗദി നഗരമായ നജ്‌റാനെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ യെമന്‍ അതിര്‍ത്തിയില്‍ നിന്നും തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി എയര്‍ ഡിഫന്‍സ് ഫോഴ്‌സ്. ശനിയാഴ്ചയാണ് സംഭവം. നര്‍ജനിലുള്ള സൗദി നാഷണല്‍ ഗാര്‍ഡ് ബേസ് ലക്ഷ്യമാക്കിയാണ് മിസൈല്‍ എത്തിയത്. മിസൈല്‍ തകര്‍ത്തെങ്കിലും ഒരാള്‍ക്ക് പരുക്ക് പറ്റി.
ഹൂതി വിമതരുടെ വാര്‍ത്ത ഏജന്‍സിയായ സബ ന്യൂസാണ് സൗദി നാഷണല്‍ ഗാര്‍ഡ് ബേസ് ലക്ഷ്യമാക്കിയാണ് മിസൈല്‍ എത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2015 മുതലാണ് ഇറാനുമായി കൈകോര്‍ത്ത് ഹൂതി വിമതര്‍ സൗദിക്ക് നേരെ ആക്രമണം ആരംഭിച്ചത്.
കഴിഞ്ഞയാഴ്ച മൂന്ന് ഹൂതികള്‍ തൊടുത്ത മൂന്ന് മിസൈലുകളാണ് ഒരു ദിവസം തന്നെ സൗദി ഡിഫന്‍സ് ഫോഴ്‌സ് നിര്‍വീര്യമാക്കിയത്. റിയാദ് ലക്ഷ്യം വെച്ചെത്തിയതായിരുന്നു ഇത്. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു.
സംഭവത്തോടെ ഹൂത്തികള്‍ക്ക് ആയുധവും മറ്റും നല്‍കുന്നതില്‍ ഇറാനാണെന്നാണ് സൗദി ആരോപിക്കുന്നത്.
Post Your Comments