KeralaLatest NewsNews

ലച്ചു ചേച്ചിയെ സഹായിക്കണം : പ്ലീസ്.. എം.എ.യൂസഫലിയോട് അഭ്യര്‍ത്ഥനയുമായി കല്യാണി എന്ന കൊച്ചുമിടുക്കി

ആലപ്പുഴ : ലച്ചു ചേച്ചിക്ക് ബ്ലെഡ് ക്യാന്‍സറാണ്; മജ്ജ മാറ്റിവയ്ക്കാന്‍ 25 ലക്ഷം രൂപ വേണം; ഞങ്ങള്‍ കുറച്ച് കുട്ടികള്‍ അങ്ങയെ വന്ന് കണ്ടാല്‍ സഹായിക്കുമെന്ന് കരുതുന്നു, പ്ലീസ് സാര്‍… ഒരു കുഞ്ഞു ജീവന്‍ നിലനിര്‍ത്താനാണ് എം.എ.യൂസഫലിയോടുള്ള കല്യാണി പ്രവീണിന്റെ സഹായ അഭ്യര്‍ത്ഥനയാണ് വൈറലായിരിക്കുന്നത്.

ക്യാന്‍സര്‍ രോഗിയായ എഴാം ക്ലാസുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ വ്യവസായി എം എം യൂസഫലിയുടെ സഹായം തേടുന്ന ആറാം ക്ലാസുകാരിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആലപ്പുഴ പൂന്തോപ്പ് സെന്റ്മേരീസ് സൂകൂളിലെ വിദ്യാര്‍ത്ഥിനി കല്യാണി പ്രവീണാണ് ബ്ലഡ് ക്യാന്‍സര്‍ പിടിപെട്ടതിനെത്തുടര്‍ന്ന് ഒന്നരമാസത്തോളമായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികത്സയില്‍ കഴിയുന്ന ലച്ചുവിന്റെ ചികത്സയ്ക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കില്‍ വീഡിയോ സന്ദേശമിട്ടത്.നാട്ടുകാരിയും ഇതേ സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമാണ് ലച്ചു.

നമസ്‌കാരം യൂസഫലി സാര്‍ എന്ന മുഖവുരോടെ തുടങ്ങുന്ന വീഡിയോയില്‍ ലച്ചുവിന്റെ കുടുംബത്തിന്റെ കഷ്ടപ്പാടും രോഗവിവരവും ചികത്സാച്ചെലവിനെക്കുറിച്ചുമെല്ലാം കല്യാണി വിശദീകരിക്കുന്നുണ്ട്. ‘ഞങ്ങള്‍ കുറച്ച് കുട്ടികള്‍ അങ്ങയേ വന്ന് കണ്ടാല്‍ സഹായിക്കുമെന്ന് കരുതുന്നു.പ്ലീസ് സാര്‍…ഇതൊരു അപേക്ഷയാണ്…ഒരു കുഞ്ഞു ജീവന്‍ നിലത്തനാണ് ..പ്ലീസ് സാര്‍.’എന്ന് പറഞ്ഞുകൊണ്ടാണ് കല്യാണി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. എം എ യൂസഫലി സഹായിക്കുമെന്നാണ് മിക്ക കമന്റുകളിലെയും സൂചന. സന്ദേശം അയച്ചതിന് നന്ദിയെന്നും കഴിവതും വേഗം മറുപടി നല്‍കുമെന്നും അറിയിച്ച് യൂസഫലി ഫാന്‍സിന്റെ പേരില്‍ ഒരു അറിയിപ്പും കമന്റ് ബോക്സില്‍ എത്തിയിട്ടുണ്ട്.

സ്‌കൂളിന് സമീപം കാര്‍ വര്‍ക്ക് ഷോപ്പ് നടത്തി വരുന്ന പ്രവീണിന്റെ മകളാണ് കല്യാണി. വാര്‍ഡ് കൗണ്‍സിലര്‍ എം ആര്‍ പ്രേമിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ലച്ചു സാഹയ സമിതി അംഗങ്ങളെയാണ് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മകളുടെ വീഡിയോ പ്രവീണ്‍ ആദ്യം കാണിച്ചത്. ഇവരുടെ സമ്മത്തോടെയാണ് ഇത് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പൂന്തോപ്പ് വടിക്കാട്ട് ചിറ പ്രമേഷ് -പ്രീതി ദമ്പതികളുടെ മകളാണ് ലച്ചു. ഇവരുടെ ഇളയ കുട്ടിക്ക് രണ്ട് വയസാവുന്നതേ ഉള്ളു. പ്രമേഷ് ഗള്‍ഫില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. മകളുടെ ചികത്സാര്‍ത്ഥം പ്രവീണ്‍ ജോലി വിട്ട് നാട്ടിലെത്തിയിട്ട് ഇപ്പോള്‍ രണ്ട് മാസത്തോളമായി. കാല്‍മുട്ട് വേദനയ്ക്ക് ചികത്സ തേടിയാണ് ലച്ചു ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. മരുന്നുകള്‍ മാറി മാറി നല്‍കിയിട്ടും രോഗത്തിന് ശമന മുണ്ടാവാത്ത സാഹചര്യത്തില്‍ ഇവിടെ ഡോക്ടര്‍മാര്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ലച്ചുവിന് ബ്ലഡ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.തുടര്‍ന്ന് ചികത്സ വെല്ലൂരിലേക്ക് മാറ്റുകയായിരുന്നു.

മജ്ജ മാറ്റിവച്ചാല്‍ ലച്ചുവിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഇവിടുത്തെ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.ഇതിന് ഇതുവരെ ദാദാവിനെ കിട്ടിട്ടിയിട്ടില്ല.രണ്ടുവയസുകാരനായ സഹോദരന്റെ രക്തം പരിശേധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം അനുകൂലമാണെങ്കില്‍ ചികിത്സ കാര്യത്തില്‍ ഏറെ ആശ്വാസമാവുമെന്നും ഇല്ലങ്കില്‍ ഡോണറെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം കൂടി ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും സഹായ സമിതി ഭാരവാഹികള്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button