MalappuramKeralaNattuvarthaLatest NewsNews

തെ​രു​വ് നാ​യ​യെ ബൈ​ക്കി​ൽ കെ​ട്ടി വ​ലി​ച്ചു : പ്രതി പിടിയിൽ

പൂ​ക്കോ​ട്ടു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൾ ക​രീ​മി​നെ ആണ് അറസ്റ്റ് ചെയ്തത്

മ​ല​പ്പു​റം: ചു​ങ്ക​ത്ത​റ​യി​ൽ തെ​രു​വ് നാ​യ​യെ ബൈ​ക്കി​ൽ കെ​ട്ടി വ​ലി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പൂ​ക്കോ​ട്ടു​മ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ൾ ക​രീ​മി​നെ ആണ് അറസ്റ്റ് ചെയ്തത്. എ​ട​ക്ക​ര പൊ​ലീ​സാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കേസിനാസ്പദമായ സംഭവം. ഇ​യാ​ൾ ബൈ​ക്കി​നു പി​റ​കി​ൽ നാ​യ​യെ കെ​ട്ടി വ​ലി​ച്ചു കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ​ഞ്ച​രിക്കുകയായിരുന്നു.

Read Also : സമഗ്ര ശിക്ഷ, സ്റ്റാർസ് പദ്ധതികളിലൂടെ കോടികളുടെ പ്രോജക്ടുകൾ നടപ്പാക്കാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്

ബൈ​ക്കി​ന് പി​ന്നി​ല്‍ യാ​ത്ര​ ചെ​യ്ത യു​വാ​വ് ആണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​ പു​റ​ത്തു​വിട്ടത്. നാ​യ​യെ കെ​ട്ടി​വ​ലി​ച്ച ആ​ളോ​ട് വാ​ഹ​നം നി​ര്‍​ത്ത​ണ​മെ​ന്ന് യു​വാ​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​യാ​ള്‍ വേ​ഗ​ത്തി​ല്‍ വാ​ഹ​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബൈ​ക്കി​ന് മു​ന്നി​ല്‍ ക​യ​റിയ യു​വാ​വ് ഇ​യാ​ളെ ത​ട​യു​ക​യാ​യി​രു​ന്നു. നാ​യ​യെ ക​ള​യു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​മെ​ന്താ​യി​രു​ന്നു​വെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​യാ​ള്‍ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button