
ന്യൂഡല്‍ഹി: പ്രസവശസ്ത്രക്രിയക്ക് വിധേയയായ യുവതിയുടെ വയറ്റിനകത്ത് തൂവാല മറന്നുവെച്ച ഡോക്ടർമാർക്കെതിരെ കേസ്. കസ്തൂര്‍ബാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ പൂജ ശർമ്മ എന്ന യുവതിയുടെ വയറ്റിലാണ് ഡോക്ടർമാർ പ്രസവശസ്ത്രക്രിയ സമയത്ത് മുറിവ് തുടയ്ക്കാന്‍ ഉപയോഗിച്ച തൂവാല മറന്നുവെച്ചത്. ആശുപത്രി വിട്ട ശേഷം പതിമൂന്നാം തീയതിയോടെ പൂജയ്ക്ക് കഠിനമായ വയറുവേദന ഉണ്ടാകുകയും ഭർത്താവായ യോഗേഷ് ശർമ്മ യുവതിയെ കസ്തൂര്‍ബാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഡോക്ടര്‍മാര്‍ യുവതിയെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യുകയുണ്ടായി.
തുടർന്ന് ശസ്ത്രക്രിയയിലൂടെ പതിനാറാം തീയതിയോടെയാണ് ഓപ്പറേഷൻ നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ യുവതിയുടെ യോഗേഷ് ശര്‍മയുടെ പരാതിയില്‍ ഐപിസി 337 പ്രകാരം കസ്തൂര്‍ബാ ഹോസ്പിറ്റലിലെ നാല് ഡോക്ടര്‍മാര്‍, ഒരു മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവര്‍ക്കെതിരെ അശ്രദ്ധയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments