ഫെയ്‌സ്ബുക്കിന്റെ പ്രധാന ഉദ്യോഗസ്ഥരില്‍ ഒരാള്‍ കമ്പനിക്കുള്ളില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കായി അയച്ച ഒരു മെസ്സേജ് പുറത്തായി. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അവരറിയാതെ ശേഖരിക്കുകയും, അതുപയോഗിച്ച് അവരെക്കുറിച്ചുള്ള വിശദമായ പ്രൊഫൈലുകള്‍, ഒരിക്കലും ഡിലീറ്റു ചെയ്യാനാകാത്ത രീതിയില്‍ സൂക്ഷിക്കുന്നുവെന്ന അതിഗുരുതരമായ ആരോപണം കമ്പനിക്കെതിരെ നിലനില്‍ക്കെയാണ് പുതിയ ആരോപണം.
read also: ഫെയ്‌സ്ബുക്കിന് വന്‍ തിരിച്ചടി; പ്ലേബോയ് മാസിക പേജ് ഡിലീറ്റ് ചെയ്തു
പുതിയ വിവാദങ്ങൾ കത്തി പടരവെയാണ് ഈ പഴയ കുറിപ്പ് പുറത്തു വന്നിരിക്കുന്നത്. 2016ല്‍ ഫെയ്‌സ്ബുക്കിന്റെ കണ്‍സ്യുമര്‍ ഹാര്‍ഡ്‌വെയര്‍ വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ ബോസ്‌വെത് ആണ് കുറിപ്പ് തന്റെ സഹപ്രവര്‍ത്തകര്‍ക്കായി അയച്ചത്. ബോസ്‌വെതിന്റെ കുറിപ്പിലെ പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്.
‘നമ്മള്‍ ആളുകളെ കൂട്ടിയോജിപ്പിക്കുന്നു. ചിലര്‍ക്ക് അതു ഗുണകരമാകാം. ചിലപ്പോള്‍ അവര്‍ക്ക് പ്രേമത്തില്‍ വീഴാനായേക്കും. ആത്മഹത്യയുടെ മുനമ്പിലുള്ള ഒരാളെ രക്ഷിക്കാനുമായേക്കും. എന്നാല്‍, ചിലപ്പോള്‍ ഗുണ്ടകള്‍ക്കു മുന്നിലേക്ക് നമ്മള്‍ തള്ളിയിട്ടു കൊടുക്കും. അതു ചിലപ്പോള്‍ അയാളുടെ മരണത്തില്‍ കലാശിച്ചേക്കാം. ചിലപ്പോള്‍ ഭീകരവാദികള്‍ക്ക് നമ്മുടെ ടൂളുകള്‍ ഉപയോഗിച്ച് സംഘടിതമായ ആക്രമണം നടത്താന്‍ സാധിച്ചേക്കും. അവിടെയും മരണം സംഭിവിച്ചേക്കാം. എന്നിരുന്നാലും നമ്മള്‍ ആളുകളെ തമ്മില്‍ കൂട്ടിയോജിപ്പിക്കും. കമ്പനിയുടെ പുരോഗതി മാത്രമാണ് ലക്ഷ്യം.’
എന്നാൽ കുറിപ്പിനെ കുറിച്ച് സക്കര്‍ബര്‍ഗ് പറഞ്ഞത് ഇതു തങ്ങളുടെ ഉദ്ദേശമല്ല എന്നാണ്. ഈ കുറിപ്പ് പുറത്തു വന്നുവെന്ന വാര്‍ത്ത തനിക്ക് ‘അല്‍പ്പം’ ഹൃദയഭേദകകമായാണ് അനുഭവപ്പെട്ടതെന്നാണ് ബോസ്‌വെത്താക് പ്രതികരിച്ചത്.
Post Your Comments