KeralaLatest NewsNewsGulf

തൊഴുകൈയ്യോടെ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്ന ആറ് മലയാളി യുവതികള്‍; വൈറലായി വീഡിയോ

റിയാദ്: മലയാളി യുവതികള്‍ തൊഴുകൈയ്യോടെ കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ വൈറലാകുന്നു. ശമ്പളം ലഭിക്കുന്നില്ലെന്നും നരകതുല്യമായാണ് ജീവിക്കുന്നതെന്നും ഇവര്‍ കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. അരണ്ട വെളിച്ചത്തിലുള്ള ഒരു മുറിയില്‍ നിന്നാണ് 6 പേരടങ്ങുന്ന മലയാളി സ്ത്രീകള്‍ കരയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്യുന്നത്. ആശുപത്രി വിസയില്‍ രണ്ട് വര്‍ഷം മുമ്പ് സൗദിയിലെത്തിയ ഇവര്‍ക്ക് ശമ്പളമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ഇതുവരെ വിസ പോലും കിട്ടിയിട്ടില്ലെന്നും വീഡിയോയില്‍ ഇവര്‍ കരഞ്ഞു പറയുന്നുണ്ട്.

Also Read : കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ തീരദേശ ജനതയ്ക്ക് മൃത്യുഞ്ചയ മന്ത്രമായി മാറിയ നിമിഷങ്ങള്‍ : ‘ ഞാന്‍ ഒരു പെണ്ണാണ്, വീട്ടില്‍ നിന്ന് ഒരാള്‍ പോയിട്ട് മടങ്ങിവരാതിരിക്കുമ്പോഴുള്ള വേദന നിങ്ങളെ പോലെ എനിയ്ക്കും അറിയാം ‘

ഇഖാമ ഇല്ലാതെ പുറത്തുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. എന്നാല്‍ സൗദിയില്‍ എവിടെയാണ് ഇവരുള്ളതെന്നോ എന്നാണ് ഈ വീഡിയോ പകര്‍ത്തിയതെന്നോ സൂചനകളൊന്നും വീഡിയോയില്‍ നല്‍കുന്നില്ല. ഇഖാമ എന്ന് കൂട്ടത്തിലുള്ള ഒരു യുവതി സംസാരത്തിനിടയില്‍ പറയുന്നതിനാലാണ് ഇവര്‍ സൗദിയിലുള്ളതെന്ന് കരുതുന്നത്. നാട്ടിലേക്ക് പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം. പക്ഷേ ടിക്കറ്റ് എടുക്കാന്‍ പൈസയില്ല. എത്രയും പെട്ടെന്ന് ശമ്പളവും ടിക്കറ്റും നല്‍കി തങ്ങള്‍ ആറ് പേരെയും സഹായിക്കണമെന്നും ഇവര്‍ തൊഴുകൈയോടെ അപേക്ഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button