Latest NewsKeralaNews

കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ തീരദേശ ജനതയ്ക്ക് മൃത്യുഞ്ചയ മന്ത്രമായി മാറിയ നിമിഷങ്ങള്‍ : ‘ ഞാന്‍ ഒരു പെണ്ണാണ്, വീട്ടില്‍ നിന്ന് ഒരാള്‍ പോയിട്ട് മടങ്ങിവരാതിരിക്കുമ്പോഴുള്ള വേദന നിങ്ങളെ പോലെ എനിയ്ക്കും അറിയാം ‘

 

തിരുവനന്തപുരം : ദയവായി കോപപ്പെടാതിങ്കൊ…പ്ലീസ്..; കൈകള്‍ കൂപ്പി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞപ്പോള്‍ തീരജനതയുടെ മനസ്സിലെ മഞ്ഞുരുകിത്തുടങ്ങിയിരുന്നു. വിഴിഞ്ഞത്തും പൂന്തുറയിലും സങ്കടങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടയില്‍ പ്രാര്‍ഥനകളുമായി കഴിയുന്നവര്‍ക്കു സാന്ത്വനമായി മാറുകയായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.

‘ഞാനുമൊരു പെണ്ണാണ്, വീട്ടില്‍ നിന്നൊരാള്‍ പോയിട്ടു മടങ്ങിവരാതിരിക്കുമ്പോഴുള്ള വേദന നിങ്ങളെപ്പോലെ എനിക്കും അറിയാം, ഒരു തുള്ളി വെള്ളം പോലും ഇറങ്ങില്ലെന്നറിയാം, ദയവായി കോപിക്കരുത്’- നാട്ടുകാര്‍ക്കു മനസ്സിലാകുന്ന തമിഴില്‍ പറഞ്ഞതോടെ തുടക്കത്തില്‍ ആളിക്കത്തിയ പ്രതിഷേധം തണുത്തുതുടങ്ങി.

വിഴിഞ്ഞം സെന്റ് മേരീസ് പഴയപള്ളിയില്‍ മല്‍സ്യത്തൊഴിലാളികളുടെ ഇടയിലേക്കു തൊഴുകൈകളോടെയാണു കേന്ദ്രമന്ത്രിയെത്തിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ എന്നിവരും ഒപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രിക്കു മുന്നില്‍ നാട്ടുകാര്‍ പരിഭവങ്ങളുടെയും പരാതികളുടെയും പ്രതിഷേധങ്ങളുടെയും കെട്ടഴിച്ചു.

സങ്കടങ്ങളെല്ലാം കേട്ട മന്ത്രി, പിന്നീട് സംസാരിച്ചതു തമിഴില്‍. ‘ഞാന്‍ ഒപ്പമുണ്ട്..നിങ്ങളുടെ ഇടയില്‍നിന്ന് കാണാതായ അവസാനത്തെ ആളെയും കണ്ടെത്തും വരെ.. അല്ലെങ്കില്‍, ഇനി തിരയേണ്ടതില്ല എന്നു നിങ്ങള്‍ ഒരുമിച്ചു പറയുംവരെ.. ഞാന്‍ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഉദ്യോഗസ്ഥരും നമുക്കു പ്രാപ്യമായ എല്ലാ ഔദ്യോഗിക സംവിധാനങ്ങളും നിങ്ങള്‍ക്കൊപ്പമുണ്ടാകും’-കേന്ദ്രമന്ത്രി പറഞ്ഞു.

തുടര്‍ന്നു പുന്തുറയിലും നിര്‍മല ആളുകളുടെ പരാതി കേട്ടു. എന്തെങ്കിലും വിവരങ്ങള്‍ നിങ്ങള്‍ക്കറിയാമെങ്കില്‍ പങ്കുവയ്ക്കൂ, ഞങ്ങള്‍ തിരയും. തീവ്രമായി അന്വേഷണം പുരോഗമിക്കുകയാണ്. 403 പേരെ രക്ഷിച്ചു.

ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ ചോദ്യമുയര്‍ത്തിയതോടെ, മറുപടി ഇങ്ങനെ: ‘സഹോദരാ, നിങ്ങളുടെ വാട്‌സാപ് നമ്പര്‍ തരൂ, രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ എല്ലാ വിവരവും ഞാന്‍ അയച്ചുതരാം, എന്നെ വിശ്വസിക്കൂ’. എന്ന് പറഞ്ഞ് മത്സ്യതൊഴിലാളികളെ ആശ്വസിപ്പിച്ചാണ് അവര്‍ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button