തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. ഏപ്രില്‍ മൂന്നു മുതൽ നികുതി ഏകീകരണത്തിന്റെ ഭാഗമായി ചില ബ്രാന്റ് മദ്യത്തിന്റെ വില ഉയരുന്നത്. 10 രൂപ മുതല്‍ 40 രൂപ വരെയാണ് കൂടുന്നത്. വില വര്‍ദ്ധന സംസ്ഥാനത്തെ മദ്യവില്‍പ്പനക്കു മുകളില്‍ ചുമത്തിയിരുന്ന വിവിധ സെസ്സുകളും സര്‍ചാര്‍കളും ഏകീകരിക്കുന്നതിന്റെ ഭാഗമായാണ്.
read also: മദ്യപാനികള്‍ക്ക് വീണ്ടും ഇരുട്ടടി: മദ്യത്തിന് വില വര്‍ധിക്കും
രണ്ട് സ്ലാബുകളിലായി മദ്യത്തിന്റെ നികുതി ഏകീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കെയ്‌സിന് 400 രൂപക്കു താഴെയുള്ള മദ്യത്തിന് 200 ശതമാനം നികുതിയും, 400 രൂപക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനം നികുതിയുമായാണ് ഏകീകരിക്കുന്നത്. രണ്ടു സ്ലാബുകളിലായി നികുതി നിശ്ചയിക്കുമ്പോള്‍ ചില ബ്രാണ്ടുകളുടെ വില വര്‍ദ്ദിക്കും.
Post Your Comments