Latest NewsKeralaNews

മദ്യപാനികള്‍ക്ക് വീണ്ടും ഇരുട്ടടി: മദ്യത്തിന് വില വര്‍ധിക്കും

തിരുവനന്തപുരം : മദ്യപാനികള്‍ക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ മദ്യത്തിന് വില വര്‍ധിക്കും. വിവിധ ഇനം ബ്രാന്‍ഡുകള്‍ക്ക് 65 ശതമാനത്തോളം വിലയാണ് വര്‍ധിക്കുക.

ബിയറിനും വൈനിനും 30 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമായ റം, ബ്രാണ്ടി, വിസ്‌കി, വോഡ്ക മുതലായവയ്ക്ക് 65 ശതമാനവുമാണ് വില കൂടുക. വില്‍പ്പന നികുതി 135 ശതമാനത്തില്‍ നിന്ന് 200 ശതമാനമായി ഉയരുന്നതാണ് വില വര്‍ധനയ്ക്ക് കാരണമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button