Latest NewsKeralaNews

ഫേസ്‌ബുക്ക് പ്രണയം – വീട്ടമ്മമാർ കുടുംബം ഉപേക്ഷിച്ചു യുവാക്കൾക്കൊപ്പം ഒളിച്ചോടി- നാടകീയ സംഭവങ്ങൾ

കാഞ്ഞങ്ങാട്: രണ്ട് മക്കളുള്ള ഭര്‍തൃമതികളുമായി യുവാക്കൾ നാടുവിട്ടു. അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുന്ന ലോഹിതാക്ഷന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മട്ടന്നൂരിലെ ഒരു ഭര്‍തൃമതിക്കൊപ്പമാണ് പോയത്. രണ്ടു മക്കളോടൊപ്പമാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ യുവതി നാടുവിട്ടത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയില്‍ ഈ കടയിലെ ജോലിക്കാരനും ഭർതൃമതിയുമായി നാട് വിട്ട വിവരം പൊലീസിന് ലഭിച്ചു.

ലോഹിതാക്ഷന്റെ കടയില്‍ ജോലിക്കാരനായ പള്ളോട്ട് സ്വദേശി പ്രദീപന്‍ ഇതേ കടയിലെ ജോലിക്കാരനായ മടിക്കൈ ചാളക്കടവിലെ മധുവിന്റെ ഭാര്യ ചിത്രയുമായി നാടുവിട്ടതായി വിവരം ലഭിക്കുകയായിരുന്നു. ചിത്രയും പ്രദീപനും, ലോഹിതാക്ഷനും മട്ടന്നൂര്‍ യുവതിയും മട്ടന്നൂരിലെ ഒരു ലോഡ്ജില്‍ രണ്ടു ദിവസം തങ്ങിയ ശേഷം അവിടെ നിന്നും മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. തളിപ്പറമ്പ് വരെ ഇവരുടെ ഫോൺ പ്രവർത്തിക്കുന്നുണ്ടായിരുന്നു.

എന്നാൽ പിന്നീട് ഇത് പ്രവർത്തന രഹിതമായതായാണ് പോലീസ് കണ്ടെത്തിയത്. ചിത്രക്ക് വേണ്ടി ഹൊസ്ദുര്‍ഗ് പോലീസും മട്ടന്നൂര്‍ യുവതിക്ക് മട്ടന്നൂര്‍ പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button