ബെയ്ജിംഗ് : സാങ്കേതിക രംഗത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. മുന്‍നിര സ്മാര്‍ട് ഫോണ്‍ കമ്പനികളെല്ലാം ചൈനയിലാണ്. മുന്‍നിര ബ്രാന്‍ഡുകള്‍ക്ക് ഹാന്‍ഡ്സെറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതും ചൈനയാണ്. എന്നാല്‍ ടെക്നോളജിയുടെ സഹായത്താല്‍ കോടികളുടെ സ്മാര്‍ട് ഫോണുകളും മറ്റു ഡിവൈസുകളും മോഷ്ടിക്കുന്ന സംഘം തന്നെ ചൈനയിലുണ്ട്. ചൈനീസ് സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹൈ-ടെക് സംവിധാനങ്ങളുടെ സഹായത്തോടെ 8 കോടി ഡോളറിന്റെ (ഏകദേശം 520 കോടി രൂപ) സ്മാര്‍ട് ഫോണുകളാണ് ഡ്രോണ്‍ ഉപയോഗിച്ച് മോഷ്ടിച്ചത്. ഐഫോണുകള്‍ മറ്റുവിലകൂടി സ്മാര്‍ട് ഫോണുകളുമാണ് മോഷ്ടിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്ന് ഷെന്‍സന്‍ നഗരത്തിലേക്ക് 15,000 സ്മാര്‍ട് ഫോണുകളാണ് അനധികൃതമായി കടത്തിയത്.
ഡ്രോണില്‍ ബന്ധിപ്പിച്ച 200 മീറ്റര്‍ നീളമുള്ള രണ്ടു കേബിളുകള്‍ ഉപയോഗിച്ചാണ് കെട്ടിടങ്ങളില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ഹാന്‍ഡ്സെറ്റുകള്‍ നീക്കുന്നത്. സ്മാര്‍ട് ഫോണുകള്‍ നിറച്ച ബാഗുകള്‍ സുരക്ഷാ ഉദ്യേഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഡ്രോണ്‍ വഴി കടത്തുന്നത് ചൈനയില്‍ പതിവാണ്. ഡ്രോണ്‍ വഴി ഫോണ്‍ കടത്തിയ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈന അതിര്‍ത്തി വഴി അനധികൃതമായി കടത്തുന്ന ഫോണുകള്‍ ഇന്ത്യയിലും വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.
Post Your Comments