MenWomenLife StyleHealth & Fitness

സെക്‌സിനോടൊപ്പം ഇതിനും കിടപ്പറയില്‍ പ്രാധാന്യമുണ്ട്

എല്ലാ ദിവസവും പങ്കാളികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നില്ല. എന്നും സെക്‌സ് ചെയ്തില്ല എന്ന് കരുതി പങ്കാളികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകണമെന്നുമില്ല. കിടപ്പറയില്‍ സെക്‌സിനു മാത്രമല്ല മറിച്ച് വേറെയും ചില കാര്യങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. അത്തരം കാര്യങ്ങള്‍ എന്തൊക്കെയാണെന്നല്ലേ?

1. ഉള്ളുതുറന്ന് സംസാരിക്കാം

തിരക്കിട്ട ജീവിതത്തിനിടയില്‍ പലപ്പോഴും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നായി മാറുകയാണ് പരസ്പരമുള്ള ആശയവിനിമയം. ഓഫീസിലെ പരാതികളും ക്ലെയിന്റ് മീറ്റിങ്ങുകളുമെല്ലാം മാറ്റിവച്ച് കുടുംബത്തിനായി അല്‍പനേരം സംസാരിക്കാന്‍ ഈ സമയം തിരഞ്ഞെടുക്കാം. അവധി ആഘോഷം പ്ലാന്‍ ചെയ്യുകയോ, കാണാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളെ കുറിച്ചോ, ഭാവി പദ്ധതികളെക്കുറിച്ചോ തുടങ്ങി സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം.

2. കെട്ടിപ്പുണര്‍ന്നു കിടക്കാം

പരസ്പരം സ്പര്‍ശിച്ച് കിടക്കാന്‍ തന്നെയാണ് ദമ്പതികള്‍ ആഗ്രഹിക്കുന്നത്. ലൈംഗികബന്ധത്തിനുള്ള മൂഡ് ലഭിക്കുന്നില്ലെങ്കില്‍ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കാവുന്നതാണ്. സ്നേഹബന്ധം കൂടുതല്‍ ദൃഢമാക്കാനും ഒരാള്‍ കൂടെയുണ്ടെന്നുള്ള ആത്മവിശ്വാസം കൂട്ടാനും ഇത് സഹായകമാകും.

3. ചുംബനം

ചുംബനം കാണിക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആത്മാര്‍ഥമായ സ്നേഹത്തെയാണ്. സ്നേഹം ഉള്ളിടത്തു മാത്രമേ ദൃഢമായ ചുംബനവും നടക്കുകയുള്ളൂ. ദാമ്പത്യബന്ധത്തിനിടയില്‍ വേലിക്കെട്ടുകളില്ലാത്ത ഒന്നാകുന്നു ചുംബനവും. ചുണ്ടിലോ കഴുത്തിലോ കൈയിലോ നെറ്റിത്തടത്തിലോ എവിടെ വേണമെങ്കിലും ഉമ്മകള്‍ നല്‍കി സ്നേഹം പ്രകടിപ്പിക്കാം. വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത സ്നേഹമാണ് ഒരുമ്മയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്.
4. തലോടല്‍

എന്തെങ്കിലും ഒരു അഭിനന്ദനാര്‍ഹമായ നേട്ടമോ ജോലിയില്‍ ഒരു പ്രമോഷനോ ഒക്കെ കിട്ടുമ്പോള്‍ പുറത്തു തട്ടി നിങ്ങള്‍ സ്നേഹം കാണിച്ച് ഒന്നു തലോടാറില്ലേ, ഇത് പരസ്പരമുള്ള വിശ്വാസവും ഉയരങ്ങള്‍ കീഴടക്കാനുള്ള പ്രചോദവും നല്‍കുന്നുണ്ടെന്ന് അറിയുക. അതുകൊണ്ടു തന്നെ ഇത്തരം തലോടലുകള്‍ക്ക് ഇനി പിശുക്കു കാണിക്കേണ്ട.

5. ഉറക്കം

സ്നേഹ തലോടലുകള്‍ക്കു ശേഷം പങ്കാളിയുടെ നെഞ്ചില്‍ തല വച്ച് ഉറങ്ങുന്നതിന്റെ സുഖം ഒരു തലയിണയ്ക്കും നല്‍കാന്‍ കഴിയില്ല. ഇതൊരു സാന്ത്വനത്തിന്റെ കൂടി പ്രതീകമാകുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button