KeralaLatest NewsNews

നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളിനെ അവഹേളിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കാഞ്ഞങ്ങാട്‌: നെഹ്‌റു കോളേജില്‍ പ്രിന്‍സിപ്പാളിനെ അവഹേളിച്ച സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ശരത് ദാമോദര്‍, അനീഷ് മുഹമ്മദ്, എം പി പ്രവീണ്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

അധ്യാപക കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇവര്‍ക്കെതിരെ തുടര്‍ നടപടി തീരുമാനിക്കും. സംഭവത്തില്‍ പൊലീസിനു പരാതിയും നല്‍കും. കോളജ് മാനേജ്‌മെന്റിന്റെ അടിയന്തര യോഗത്തിലാണു പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനമുണ്ടായത്. വിരമിക്കാനിരുന്ന പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ എന്നെഴുതിയ പോസ്റ്റര്‍ പതിച്ചതാണു വിവാദമായത്.

മുപ്പത്തിമൂന്ന് വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന്ന ഡോക്ടര്‍ പി.വി.പുഷ്പജയ്ക്കു കഴിഞ്ഞ ദിവസം കോളേജില്‍ യാത്രയപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചു സംഭവം ആഘോഷിച്ചത്. ഒപ്പം കോളജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.

‘വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം’ എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വരികള്‍. സംഭവത്തിനു പിന്നില്‍ എസ്എഫ്‌ഐ ആണെന്ന് പ്രിന്‍സിപ്പല്‍ പി.വി.പുഷ്പജ ആരോപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button