
തൃശൂര്‍: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിട്ടും. നെഹ്‌റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെയും കോളേജിലെ മറ്റ് ജീവനക്കാരെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് കേളേജ് അടച്ചിടുന്നത്.
സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ചയാണ് കൃഷ്ണദാസിനെയും കോളേജ് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണദാസിനെ വിയ്യൂര്‍ ജയിലിലേക്ക് മറ്റിയിട്ടുണ്ട്. ലക്കിടി കോളേജിലെ വിദ്യാര്‍ഥി ഷെഹീറിനെ മര്‍ദ്ദിച്ചവശനാക്കിയ കേസിലാണ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്.
Post Your Comments