കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബൈക്കിലും കാറിലുമെത്തിയ സംഘം ലോറി തടഞ്ഞ് നിര്‍ത്തി ലോറി ഡ്രൈവറെ വലിച്ചിറക്കി മര്‍ദിച്ചു. എണ്ണപ്പാറയിലെ കെ എസ് ഫിലിപ്പിനെയാണ് ഒരു സംഘം മര്‍ദിച്ചത്. വ്യാഴാഴ്ച കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് സംഭവം.
കെ എല്‍ 60 എച്ച് 9911 നമ്പര്‍ കാറിലും കെ എല്‍ 60 കെ 2109 ബൈക്കിലും എത്തിയ നാലംഗസംഘമാണ് ഫിലിപ്പിനെ ലോറിയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചത്. കോട്ടയത്ത് നിന്നും തായന്നൂര്‍ എണ്ണപ്പാറയിലേക്ക് വരുന്ന ഫിലിപ്പ് ഓടിച്ച കെ എല്‍ 34 ഇ 7135 നമ്പര്‍ ലോറി ബൈക്കിനും കാറിനും സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് മര്‍ദനം.
ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കിലും കാറിലുമായി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ഫിലിപ്പ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം ഇതേ കാരണത്തെ ചൊല്ലി കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദ്ദിച്ചിരുന്നു
Post Your Comments