Latest NewsKeralaNews

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി വി.ടി ബൽറാം

കൊച്ചി: രാജ്യത്തിന്റെ നിയമം വച്ച്‌ സഭയുടെ നിയമങ്ങള്‍ ചോദ്യം ചെയ്യരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൽറാമിന്റെ വിമർശനം. നവോത്ഥാനം, ദേശീയത, ജനാധിപത്യം, മതേതരത്വം, ഭരണഘടന, നിയമവാഴ്ച എന്നിവക്കൊക്കെ മുന്‍പുള്ള ഏതോ കാലത്താണോ ഈ പുരോഹിതന്മാരൊക്കെ ഇപ്പോഴും ജീവിക്കുന്നതെന്നും സഭാ നിയമത്തിനാണോ രാജ്യത്തിന്റെ നിയമത്തിനാണോ മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സഭാ നിയമത്തിനാണോ രാജ്യ നിയമത്തിനാണോ മുൻതൂക്കം എന്ന തർക്കമൊക്കെ പതിനേഴാം നൂറ്റാണ്ടിൽത്തന്നെ പരിഹരിച്ചതല്ലേ! ജ്ഞാനോദയം, നവോത്ഥാനം, ദേശീയത, ജനാധിപത്യം, മതേതരത്വം, ഭരണഘടന, നിയമവാഴ്ച എന്നിവക്കൊക്കെ മുൻപുള്ള ഏതോ കാലത്താണോ ഈ പുരോഹിതന്മാരൊക്കെ ഇപ്പോഴും ജീവിക്കുന്നത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button