Latest NewsNewsInternationalGulf

വിദേശികള്‍ക്കുള്ള ലെവിയില്‍ ഇളവ്‌ വരുത്തി സൗദി

റിയാദ്: സൗദിയില്‍ വിദേശികള്‍ക്കുള്ള ലെവിയില്‍ ചെറിയ ഇളവ്‌. സര്‍ക്കാര്‍ പദ്ധതികള്‍ കരാറെടുത്ത കമ്പനികളിലെ വിദേശ ജീവനക്കാര്‍ക്ക് ലെവിയില്‍ ഇളവ് അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനം. 2016 ഡിസംബര്‍ 22-ന് മുമ്പ് കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്കാകും ലെവിയിൽ ഇളവ് ലഭിക്കുക.

also read:സൗദി നഗരം ചുട്ടുചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു

വിദേശികൾക്ക് ലെവി ഏർപ്പെടുത്തിയതോടെ വന്‍കിട കരാര്‍ കമ്പനികള്‍ക്കുപോലും വലിയ ബാധ്യതയാണ് ഉണ്ടായത്. ഇതിനെതിരെ പരാതികളും ഉയർന്നിരുന്നു. ലെവിക്കെതിരെ ഉയർന്ന പരാതികൾ പരിഗണിച്ച് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ യോഗം ലെവിയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചത്. 2016 ഡിസംബര്‍ 22-ന് മുമ്പ് കരാര്‍ ഒപ്പുവെച്ച സര്‍ക്കാര്‍ പദ്ധതികളിലെ വിദേശ തൊഴിലാളികള്‍ക്ക് അടച്ച ലെവി മടക്കി നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button