സന്തോഷ് ട്രോഫിയില്‍ കേരളം കാഴ്ച്ചവെക്കുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണെന്നും കേരളം തന്നെ കിരീടം സ്വന്തമാക്കുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് താരം സികെ വിനീത്. ഒരുകാലത്ത് ഏറെ പ്രതാഭമുണ്ടായ ടൂര്‍ണ്ണമെന്റായിരുന്നു സന്തോഷ് ട്രോഫി. ആ ടൂര്‍ണ്ണമെന്റിന്റെ മൂല്യം വിലമതിക്കാനാകാത്തതാണ്. ബംഗാളല്ല ആര് എതിരാളികളായി എത്തിയാലും കപ്പ് നമ്മൾ തന്നെ നേടിയെടുക്കുമെന്നും വിനീത് വ്യക്തമാക്കി.
Read Also:ദേവീ വിഗ്രഹം നശിപ്പിച്ചു : വ്യാപക പ്രതിഷേധം : വര്‍ഗീയ കലാപം പടരുന്നു
സന്തോഷ് ട്രോഫിയില്‍ കേരളം മിസോറാമിനെ തകര്‍ത്ത ശേഷം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സന്തോഷ് ട്രോഫി സെമി പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം മിസോറാമിനെ തകര്‍ത്തത്. പകരക്കാരനായി ഇറങ്ങിയ അഫ്ദലാണ് ഗോള്‍ നേടിയത്.
Post Your Comments