കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളിന്റെ പ്രാഥമിക റൗണ്ടിൽ കേരളം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങും. ബീഹാറാണ് കേരളത്തിന്റെ എതിരാളികൾ. രാജസ്ഥാനെതിരെ നേടിയ ഉജ്ജ്വല ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം രണ്ടാം മത്സരത്തിന് ഇറക്കുന്നത്.
ഏഴ് ഗോളിന് രാജസ്ഥാനെ ആദ്യ മത്സരത്തിൽ തന്നെ കേരളം പരാജയപ്പെടുത്തിയിരുന്നു. ആക്രമണത്തിനൊപ്പം പ്രതിരോധവും തീർക്കുന്ന ശൈലിയാണ് കേരളം രാജസ്ഥാനെതിരെ സ്വീകരിച്ചത്. നിജോ ഗിൽബർട്ട്, വിഘ്നേഷ്, നരേഷ് തുടങ്ങിയവർ ഫോം നിലനിർത്തുമ്പോൾ ബീഹാറിനെതിരെയും മികച്ച വിജയമാണ് കേരളം പ്രതീക്ഷിക്കുന്നത്.
Read Also:- ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നേരെ ക്വട്ടേഷൻ സംഘത്തിൻ്റെ ആക്രമണം
ആദ്യ കളിയിൽ ബീഹാർ ജമ്മു കശ്മീരിനോട് തോറ്റിരുന്നു. നിലവിൽ കേരളമാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ബീഹാറിന് പുറമെ ആന്ധ്രാപ്രദേശ്, മിസോറാം, ജമ്മു കശ്മീർ എന്നീ ടീമുകളുമായാണ് കേരളത്തിന് ഇനി മത്സരമുള്ളത്. മിസോറാമും ജമ്മു കശ്മീരുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ കേരളം നേരിടേണ്ട കരുത്തർ. സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാമ്പ്യന്മാർ കൂടിയാണ് കേരളം.
Post Your Comments